MORE

    ‘തനിക്ക് എതിരെ ഫൗള്‍ വിളിച്ച ‘വാര്‍’ തീരുമാനം എങ്ങനെയും മനസ്സിലാവുന്നില്ല’ ~ മാര്‍ട്ടിന്‍ ഒഡഗാര്‍ഡ്

    Date:

    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ‘വാര്‍’ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് അന്ത്യം ആവുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ മത്സരത്തില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ ആദ്യ ഗോള്‍ നിരസിച്ച ‘വാര്‍’ തീരുമാനം ആണ് ഇപ്പോള്‍ വിവാദത്തില്‍ ആയത്.

    സാകയുടെ പാസില്‍ നിന്നു മാര്‍ട്ടിനെല്ലി നേടിയ ഗോള്‍ ഇതിനു മുമ്ബ് ആഴ്‌സണല്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡഗാര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയന്‍ എറിക്സനെ ഫൗള്‍ ചെയ്തു എന്ന കാരണത്താല്‍ നീണ്ട വാര്‍ പരിശോധനക്ക് ശേഷം റഫറി നിഷേധിക്കുക ആയിരുന്നു. ഇതിന് എതിരെയാണ് ഒഡഗാര്‍ഡ് രംഗത്ത് വന്നത്.

    ഇത് ഒരിക്കലും ഫൗള്‍ ആയിരുന്നില്ല എന്നു പറഞ്ഞ ഒഡഗാര്‍ഡ് റഫറിയുടെ തീരുമാനം തെറ്റാണെന്ന് തുറന്നടിച്ചു. ക്യാമറയില്‍ എന്തും പെരുപ്പിച്ചു കാണാമെന്നും അതിനെ തുടര്‍ന്ന് വന്ന തീരുമാനം നിരാശ നല്‍കുന്നു എന്നും താരം പറഞ്ഞു. താന്‍ എറിക്സനെ ചെറുതായി തൊടുക ആണ് ഉണ്ടായത് എന്നു പറഞ്ഞ താരം വളരെ സോഫ്റ്റ് ആയ തീരുമാനം ആണ് റഫറി എടുത്തത് എന്നും പറഞ്ഞു. എപ്പോഴും ഇത് പ്രീമിയര്‍ ലീഗ് ആണ് ഇവിടെ കായികപരമായ കളി കാണാം എന്നു പറഞ്ഞിട്ട് ഇത്രയും സോഫ്റ്റ് തീരുമാനങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ ആണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ആഴ്‌സണല്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരങ്ങളില്‍ ആയി നിരവധി വിവാദപരമായ മണ്ടത്തരങ്ങള്‍ ആണ് ‘വാര്‍’ വരുത്തുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...