MORE

    തരൂര്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക്? സോണിയയും രാഹുലുമായി ചര്‍ച്ച നടത്താന്‍ ഖാര്‍​ഗെ

    Date:

    ന്യൂഡല്‍ഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.

    പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധി ജോഡോ യാത്രയില്‍ പങ്കെടുത്ത് തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ച. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കാനും നീക്കമുണ്ട്. ശശി തരൂരിനെ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയുടെ ജനാധിപത്യ മുഖച്ഛായ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

    സമവായത്തിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് നീക്കം. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പ്രസിഡന്‍റ് ചുമതലയേറ്റ് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തക സമിതിയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അധ്യക്ഷന് 11 പേരെ നാമനിര്‍ദ്ദേശം ചെയ്യാം. തെരഞ്ഞെടുപ്പിലൂടെ 12 പേരെ കണ്ടെത്തണം. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തക സമിതി അംഗങ്ങളെ സമവായത്തിലൂടെ തീരുമാനിക്കുക എന്നതാണ് പാര്‍ട്ടിയിലെ കീഴ്‌വഴക്കം. ഇത് തുടരുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്.

    മത്സരം നടന്നാല്‍ അത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നാണ് വാദം. എന്നാല്‍ നേതൃത്വവുമായി അടുപ്പമുള്ളവരെ നിലനിര്‍ത്താനാണ് നീക്കമെന്നാണ് സൂചന. അധ്യക്ഷന്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളായതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ പരിഗണന ലഭിക്കും. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പതിനൊന്ന് അംഗങ്ങളില്‍ ഒരാളായി തരൂരിനെ ഉള്‍പ്പെടുത്തണം എന്നാണു അംഗങ്ങളുടെ അവശ്യം. 1072 വോട്ടുകള്‍ നേടിയ തരൂരിന് വീണ്ടും മത്സരിച്ച്‌ അംഗമാകേണ്ട ആവശ്യമില്ലെന്ന് കാണിച്ച്‌ അവര്‍ കത്തെഴുതും. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...