തിരുവനന്തപുരം: തലശ്ശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സമഗ്രമായ അന്വേഷണത്തിലൂടെയും പൊലീസ്, എക്സൈസ് വകുപ്പുകളുടെ ഇടപെടലിലൂടെയും ഇത്തരം സംഘങ്ങളെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

