ഡിസംബര്‍ ഇരുപത്തിയൊന്ന് ബുധനാഴ്ച കോവളത്തുള്ള മനോഹരമായ ഒരു റിസോര്‍ട്ടില്‍ രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന് തുടക്കമായി.
വിഎംആര്‍ ഫിലിംസിന്‍്റെ ബാനറില്‍ സജിമോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് സജിമോന്‍ തിരികൊളുത്തി. കെജി പുരുഷോത്തമന്, ജയന് (രജപുത്രാ ഔട്ട് ഡോര്‍ യൂണിറ്റ്), റോണക്സ് സേവ്യര്‍, അരുണ്‍ മനോഹര്‍, കണ്ണന് ആതിരപ്പള്ളി, അരുണ്‍ മനോഹര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് സജിമോന്‍ സ്വിച്ചോണ്‍ കര്‍മ്മവും അനൂപ് മേനോന് ഫസ്റ്റ് ക്ലാപ്പും നല്കി. ഇതിന് പിന്നാലെ, അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി. ജനാധിപത്യചേരിയില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമന് എന്ന യുവ ജനനേതാവിനെയാണ് അനൂപ് മേനോന് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങള്‍ തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കലാഭവന്‍ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്, രമേഷ് പിഷാരടി, മണിയന് പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രന് ചുള്ളിക്കാട്, ബന്‍സി മാത്യു, രാജ്കുമാര് ,മനോജ് (കെപിഎസി) പിപി കുഞ്ഞിക്കണ്ണന്, ഉണ്ണി ചിറ്റൂര്‍, എന്നിവരും പ്രധാന താരങ്ങളാണ്. ഹരി നാരായണന്‍്റെ വരികള്‍ക്ക് നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.

