MORE

    തിയറ്ററുകളില്‍ ഓണമെത്തി

    Date:

    കൊച്ചി

    ഓണസിനിമകളിലെ ആദ്യറിലീസിന് മികച്ച പ്രതികരണമെന്ന് തിയറ്റര്‍ ഉടമകള്‍. വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ തിയറ്ററുകളിലുണ്ടായ ഉണര്‍വ് ഓണക്കാലത്തെത്തുന്ന താരചിത്രങ്ങളിലൂടെ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് തിയറ്ററുടമ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.

    ഓണനാളിലെ ആദ്യവെള്ളിയാഴ്ച റിലീസായ പ്രധാന സിനിമ ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ ആണ്. മുന്നൂറോളം സ്ക്രീനുകളിലായിരുന്നു റിലീസ്. ‘അവഞ്ചേഴ്സ്’ എന്ന ചെറുസിനിമയും എത്തി. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ പങ്കാളിയായ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ‘പാല്‍തു ജാന്‍വര്‍’ പുതുതലമുറ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണെന്ന് വിജയകുമാര്‍ പറഞ്ഞു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍. സംഗീത് പി രാജനാണ് സംവിധായകന്‍.

    കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഒറ്റ്’ ഇതോടൊപ്പം റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിലേക്ക് മാറ്റി. നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അല്‍ഫാണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ആണ് റിലീസ് മാറ്റിയ മറ്റൊരു പ്രധാന ചിത്രം. എട്ടിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. പുതിയ തീയതിയായിട്ടില്ല. വിനയന്‍ സംവിധാനം ചെയ്ത ‘പത്തൊമ്ബതാം നൂറ്റാണ്ട്’, എന്‍ ശ്രീജിത് സംധിയകനായ ‘ഒരു തെക്കന്‍ തല്ലുകേസ്’ എന്നിവയാണ് തിരുവോണത്തിന് എത്തുന്ന പ്രധാന ചിത്രങ്ങള്‍. ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്രസിനിമയാണ് പത്തൊമ്ബതാം നൂറ്റാണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളികളിലും പ്രദര്‍ശനത്തിനെത്തും.

    ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ എഴുതിയ ഒരു തെക്കന്‍ തല്ല് കേസില്‍ ബിജു മേനോനും പത്മപ്രിയയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. തിയറ്ററുകളിലുള്ള തല്ലുമാല, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ഇപ്പോഴും തിരക്കുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...