തിരുവനന്തപുരം: അരുവിക്കര – കാച്ചാണിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറസ്റ്റില്‍.
അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്മദന് (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുപ്രിയയെ (29) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ മുറിയില്‍ ഫാന്‍ ഹൂക്കില്‍ ഷാള്‍ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും മാനിസിക പീഡനത്തെ തുടര്‍ന്ന് അനുപ്രിയ ആത്മഹത്യ ചെയ്തതാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ അനുപ്രിയയുടെ ഭര്‍ത്താവ് മനു ഇപ്പോള്‍ ഗള്‍ഫിലാണ്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

