ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
പ്രശ്‌നപരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച കേന്ദ്ര കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഇന്നലെ രാത്രി പത്തരയ്ക്ക് തുടങ്ങിയ ചര്‍ച്ച അവസാനിച്ചത് പുലര്‍ച്ചെ രണ്ടരയോടെയാണ്. പരിശീലന ക്യാമ്ബില്‍ പെണ്‍കുട്ടികളെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗിക ചൂഷണത്തിന് ഇരകളായിയെന്നാരോപിച്ച് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
അതിനിടെ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് ഗുസ്തി പരിശീലന കേന്ദ്രത്തിലാണ് വാര്‍ത്താസമ്മേളനം നടക്കുക.
അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിജ് ശരണ്‍ സിങ്ങിനെ നീക്കം ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ താരങ്ങള്‍ പൊലിസിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. ബ്രിജ് ഭൂഷണും പരിശീലകരും പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് ഇന്നലെ ജന്തര്‍മന്തറിലെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിന് പിറകെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്.

