MORE

    തൃക്കാക്കര നഗരസഭയില്‍ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്

    Date:

    കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണസമിതിക്കെതിരെ പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ സെക്രട്ടറിയെ യു.ഡി.എഫ് ഭരണസമിതി മാനസികമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

    എല്‍.ഡി.എഫിലെ 18 കൗണ്‍സിലര്‍മാര്‍ നാളെ നഗരസഭാ കവാടത്തിന് മുന്നില്‍ സമരം നടത്തും. രാവിലെ 9.30നാണ് സമരം ആരംഭിക്കുക.

    ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി.അനില്‍കുമാറിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസ് നാളെ മൊഴിയെടുക്കും. കൗണ്‍സിലര്‍ ഷാജി വാഴക്കാല ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്ന് വധഭീഷണിയുണ്ടെന്നാണ് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറയുന്നത്. സെക്രട്ടറിയെ ഉപയോഗിച്ച്‌ പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്‍റെ ആരോപണം.

    നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്റെ ക്യാബിനിലേക്ക് വിളിച്ച്‌ വരുത്തി ഷാജി വാഴക്കാല ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് നഗരസഭാ സെക്രട്ടറി ബി അനില്‍കുമാര്‍ തൃക്കാക്കര പൊലീസിനും തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. കൗണ്‍സില്‍ എടുത്ത നിയമ വിരുദ്ധ തീരുമാനങ്ങളില്‍ ഒപ്പിടാത്തതിന്‍റെ പേരില്‍ നിരന്തരം ഉപദ്രവിക്കപ്പെട്ടുവെന്നും സെക്രട്ടറി പറഞ്ഞു. ഒരേക്കറിലധികം പുറമ്ബോക്ക് ഭൂമി കയ്യേറിയ വന്‍കിട ഫ്ലാറ്റ് കമ്ബനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമോപദേശം തേടാനുള്ള ഭരണസമിതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. വിവിധ പദ്ധതികളുടെ നടത്തിപ്പിലും ബില്ലിലും ക്രമക്കേടുണ്ട്. ഫയല്‍ പരിശോധിക്കാതെ ഫയലില്‍ ഒപ്പിടാനാകില്ലെന്നാണ് തന്‍റെ നിലപാടെന്നും അനില്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...