ഹൈദരാബാദ്
തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ പ്രതിചേര്‍ത്തു.
സന്തോഷിനെക്കൂടാതെ മറ്റ് മൂന്നുപേരെയും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ ഇതുവരെ എസ്ഐടിക്കുമുന്നില്‍ ഹാജരാകാത്ത സന്തോഷിന് വീണ്ടും നോട്ടീസ് നല്കാന് കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് പ്രതിചേര്‍ത്ത് നോട്ടീസ് അയച്ചത്. 26നോ 28നോ എസ്ഐടിക്കു മുമ്ബാകെ ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎയുടെ കേരള കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി, ബി ശ്രീനിവാസ് എന്നിവരെ ഉള്‍പ്പെടുത്തി അഴിമതിവിരുദ്ധ കോടതിയില്‍ പ്രത്യേക മെമ്മോയും എസ്ഐടി നല്‍കിയിട്ടുണ്ട്.

