MORE

    തെലങ്കാനയില്‍ അട്ടിമറി ശ്രമം; ബി.ജെ.പിയില്‍ ചേരാന്‍ വന്‍ തുക വാഗ്ദാനം ചെയ്തെന്ന് എം.എല്‍.എമാര്‍

    Date:

    ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണം. ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന് ആരോപിച്ച്‌ ടി.ആര്‍.എസ് എം.എല്‍.എമാര്‍ രംഗത്തെത്തി.

    എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ബന്ധമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊയ്നാബാദിലെ അസീസ് നഗറില്‍ തന്തൂര്‍ എം.എല്‍.എ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

    പൊലീസ് പരിശോധനയില്‍ അറസ്റ്റിലായവരില്‍ നിന്ന് വന്‍ തുക കണ്ടെത്തിയിട്ടുണ്ട്. ടി.ആര്‍.എസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറാന്‍ 100 കോടിയോളം വാഗ്ദാനം ചെയ്തെന്ന് എം.എല്‍.എമാര്‍ പൊലീസിനെ അറിയിച്ചു.

    കസ്റ്റഡിയിലെടുത്തവര്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഹൈദരാബാദില്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമീഷണര്‍ വ്യക്തമാക്കി. നാല് എം.എല്‍.എമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയതായാണ് വിവരം.

    ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ദര്‍ശകന്‍ ഡി. സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...