MORE

    ദയാബായിയുടെ നേതൃത്വത്തിലുളള സമരം ഒത്തുതീ‍ര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ അനുനയ നീക്കം

    Date:

    തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ അനുനയ നീക്കം.

    സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നല്‍കിയ ഉറപ്പുകളില്‍ വ്യക്തതയില്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്തി സമരം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തില്‍ 18 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയാണ്.

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായി ഉന്നയിച്ച ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തീരുമാനങ്ങള്‍ വൈകിപ്പിക്കരുത്. സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ആശുപത്രിയില്‍ സമരം തുടരുന്ന ദയാബായിയെ സന്ദര്‍ശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...