MORE

    ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ അതിരൂക്ഷ വായുമലിനീകരണം

    Date:

    ന്യൂ​ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഡല്‍ഹിയിലെ വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍.

    ഞായറാഴ്ച വൈകീട്ട് 24 മണിക്കൂറിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 259 ആയിരുന്നു. ദീപാവലിക്ക് തലേദിവസത്തെ എ.ക്യു.ഐ ഏഴുവര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.

    തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ പടക്കം പൊട്ടിക്കാന്‍ കൂടി തുടങ്ങിയതോടെ രാത്രിയില്‍ മലിനീകരണ നിരക്ക് വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ ആറിന് 298 ആണ് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി. സിറ്റിയിലെ 35 എയര്‍ ക്വാളിറ്റി നിരീക്ഷണ കേന്ദ്രങ്ങളില്‍ 19 എണ്ണവും വളരെ മോശം അവസ്ഥയാണ് അന്തരീക്ഷത്തിനെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം, ആനന്ദ് വിഹാറില്‍ വളരെ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

    സമീപ നഗരങ്ങളായ ഗാസിയാബാദ് – 300, നോയിഡ – 299, ഗ്രേറ്റര്‍ നോയിഡ -282, ഗുരുഗ്രാം -249, ഫരീദാബാദ് -248 എന്നിവിടങ്ങളിലും വായു മലിനീകരണം വളരെ മോശം അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പൂജ്യത്തിനും 50നും ഇടയിലാണെങ്കില്‍ നല്ലത്, 51 നും 100നും ഇടയില്‍ തൃപ്തികരം, 101നും 200നും ഇടയില്‍ മിതം, 201നും 300 നും ഇടയില്‍ മോശം, 301നും 400നും ഇടയില്‍ വളരെ മോശം, 401നും 500നും ഇടയില്‍ ഗുരുതരം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...