MORE

    ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു

    Date:

    ലക്‌നോ: ദീര്‍ഘായുസിനായി അമ്മ പൂജ നടത്തുമ്ബോള്‍ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം.

    സത്യം സിംഗ് എന്ന 17കാരനാണ് മരിച്ചത്. സത്യം സിംഗിന്റെ അമ്മ ഉഷ മകന്റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിച്ച്‌ കൊണ്ട് കുളത്തില്‍ ഛത്ത് പൂജ നടത്തുമ്ബോഴാണ് രാവിലെ ദാരുണ സംഭവം ഉണ്ടായത്. അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം അതേ കുളത്തില്‍ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു.

    സുഹൃത്തുകള്‍ക്ക് നീന്തല്‍ അറിയാമായിരുന്നെങ്കിലും സത്യം സിംഗിന് വശമുണ്ടായിരുന്നില്ല. ആദ്യം കുളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താന്‍ എല്ലാവരും മത്സരിച്ച്‌ നീന്തുന്നതിനിടെ സത്യം സിംഗ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ സത്യം സിംഗിന്റെ വീട്ടുകാര്‍ എത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ദിയോറിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സത്യം സിംഗിന്റെ ആരോഗ്യ നില കൂടുതല്‍ മോശമായി.

    അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. കൗമാരക്കാരന്റെ മുങ്ങി മരണം ഗ്രാമത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സത്യം സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി സത്യം സിംഗ് അസുഖ ബാധിതനായിരുന്നുവെന്നും നില വഷളായ അവസ്ഥയിലായിരുന്നുവെന്നും അമ്മ ഉഷ പറഞ്ഞു.

    അതുകൊണ്ട് കുളത്തില്‍ ചാടരുതെന്ന് പറഞ്ഞിരുന്നെങ്കിലും മകന്‍ അത് കേട്ടില്ലെന്നുമാണ് ഉഷ പറയുന്നത്. അതേസമയം, പൊലീസിനെതിരെ സംഭവത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു കോണ്‍സ്റ്റബിളിനെയും ഒരു ഹോം ഗാര്‍ഡിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. എന്നാല്‍ സംഭവസമയത്ത് അവര്‍ അവിടെ ഉണ്ടായിരുന്നില്ല. ചായകുടിക്കാന്‍ പോയതായിരുന്നു എന്നാണ് സൂചന.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...