MORE

    ദുരൂഹ സാഹചര്യത്തില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

    Date:

    ആമ്ബല്ലൂര്‍: ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധയാണ് (69) മരിച്ചത്.

    വായില്‍ തുണി തിരുകിയും, കൈകള്‍ കൂട്ടികെട്ടിയ നിലയിലുമാണ് മൃതദേഹം.

    രാത്രി കൊച്ചുമകളോടൊപ്പം ഉറങ്ങാന്‍ കിടന്നിരുന്ന രാധയെ രാവിലെ കാണാതായതിനെതുടര്‍ന്ന നടത്തിയ ആന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവും മകനും ഉള്‍പ്പടെ ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വീടിനോട് വളരെ അടുത്താണ് കിണര്‍.

    മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈപ്പത്തികള്‍ ചേര്‍ത്തുള്ള കെട്ട് സ്വയം കെട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുതുക്കാട് പൊലീസ് നടപടി സ്വീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...