MORE

    ദേശീയപാതകളില്‍ പുതിയ 700 ക്യാമറകള്‍

    Date:

    സംസ്ഥാനത്തെ ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി. നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ക്യമറകള്‍ സ്ഥാപിക്കുന്നത്.

    റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ക്യാമറ സ്ഥാപിക്കുന്നത്. ദേശീയപാതകളില്‍ നിലവിലുള്ള 250ഓളം ക്യാമറകള്‍ ഒഴിവാക്കി പുതിയവ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്ന ആളുകളെയും കാണാന്‍ സാധിക്കും.

    കെല്‍ട്രോണാണ് ക്യാമറ തയാറാക്കുന്നത്. വാഹനത്തിലുള്ളവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുകയോ, മൊബൈല്‍ ഫോണ്‍, ഹെഡ് സെറ്റോ ഉപയോഗിക്കുകയോ ചെയ്താല്‍ ക്യാമറയില്‍ പതിയും. വാഹനം രണ്ട് ക്യാമറ കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കി അമിത വേഗം കണ്ടുപിടിക്കും. വാഹനത്തിന്റെ നമ്പര്‍ പതിയുന്ന രീതിയിലാണ് ക്യാമറ ഘടിപ്പിക്കുക. ജില്ലാതല കണ്‍ട്രോള്‍ റൂമുകളിലാണ് ദൃശ്യങ്ങളും വിവരങ്ങളും ലഭിക്കുക. എല്ലാ ജില്ലകളിലെയും ദൃശ്യങ്ങള്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...