കണ്ണൂര്‍: വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനെ കണ്ടതില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന മുരളി വിളിച്ചതനുസരിച്ചാണ് ക്ഷേത്രത്തില്‍ പോയതെന്ന് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തനിക്കെതിരെ മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുകയാണ്. പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കരള്‍മാറ്റ ശസ്ത്രക്രിയക്കായി കൊച്ചിയിലെ ആശുപത്രിയില്‍ അഡ്മിറ്റാണ്. ആ രോഗിയെ കാണാനാണ് കൊച്ചിയിലെത്തിയത്. 11 മണിയോടെ ആശുപത്രിയില്‍ എത്തി. കണ്ണൂരിലേക്ക് പോകാനായി മൂന്ന് മണിയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. റെയില്‍വെ സ്‌റ്റേഷനിലേക്ക് പോയിക്കൊണ്ടിരിക്കുമ്ബോഴാണ് ക്ഷേത്രഭാരവാഹി കൂടിയായ മുരളി ഫോണില്‍ വിളിക്കുന്നത്. സമയമുണ്ടെങ്കില്‍ വെണ്ണലയിലെ ക്ഷേത്രത്തില്‍ വരാമോ എന്ന് ചോദിച്ചു. എനിക്ക് ട്രെയിനിന് സമയം ഏറെയുള്ളതിനാലാണ് ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘ക്ഷേത്രത്തിലെത്തിയപ്പോള്‍ തോമസ് മാഷും അവിടെ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രായമായ അമ്മയെ ആദരിക്കണമെന്ന് അവര്‍ പറഞ്ഞത്. അവിടെയുള്ളവര്‍ തന്നെ ഷാള്‍ കൊണ്ടുതന്നു. ഞാന്‍ അത് അണിയിക്കുകയും ചെയ്തു. അവിടെ നന്ദകുമാറും ഉണ്ടായിരുന്നു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. പോകാന്‍ ഒരുങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. ആകെ 10 പേര് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇത്രയുമാണ് സംഭവിച്ചത്.’ ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എം ജാഥയില്‍ പങ്കെടുക്കുമെന്ന സൂചനയും ഇ.പി ജയരാജന്‍ നല്‍കി.സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ എത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അരമണിക്കൂര്‍ മാത്രം ആയുസുള്ള പ്രചാരണമാണ് മാധ്യമങ്ങളുടേത് എന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തുന്ന സിപിഎം ജനകീയ പ്രതിരോധന ജാഥയുടെ തലേദിവസമായിരുന്നു ഇ.പി ജയരാജന്‍ കൊച്ചിയിലെത്തിയത്. സിപിഎം പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി.ജയരാജന്‍ കൊച്ചിയിലെത്തിയത് ചര്‍ച്ചയായിക്കഴിഞ്ഞു.സിപിഎം പ്രതിരോധ ജാഥയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തതത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജന്‍ കൊച്ചിയില്‍ എത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നത്. ജാഥയില്‍ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റന്‍ കൂടിയായ എം.വി ഗോവിന്ദന്‍ പറഞ്ഞത്.

