MORE

    നടിയെ ആക്രമിച്ച കേസ് : കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വിചാരണ കോടതി ജഡ്ജി

    Date:

    കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച്‌ ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി.

    അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാല്‍ പറഞ്ഞു.

    ഫൊറന്‍സിക് റിപ്പോര്‍ട് ഇന്ന് വിചാരണക്കോടതില്‍ സമര്‍പ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വര്‍ഗീസിന്‍റെ പരാമര്‍ശങ്ങള്‍. മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണ്, അതിന്‍റെ ടവര്‍ ലൊക്കേഷന്‍ എവിടെയാണ്, അന്ന് ഈ ടവര്‍ ലൊക്കേഷനില്‍ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. ഇതിന്‍റെ പേരില്‍ കോടതിയെ സംശയത്തില്‍ നിര്‍ത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങള്‍ കാണാന്‍ തനിക്ക് പ്രത്യേകിച്ച്‌ താത്പര്യം ഒന്നുമില്ല. ദൃശ്യങ്ങള്‍ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ മറുപടി. കേസിന്‍റെ വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതില്‍ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

    നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ മെമ്മറി കാര്‍‍‍‍ഡിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...