MORE

    നദിയില്‍ കുളിക്കാനിറങ്ങി ; നവദമ്ബതികള്‍ ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു

    Date:

    ഇടുക്കി : നവദമ്ബതികള്‍ ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്.

    ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഇടമാണ് ഇവിടം.സുബ്ബരാജ് നഗര്‍ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്ബത്തൂര്‍ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.

    ഒരു മാസം മുന്‍പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം.വിവാഹ ശേഷം ഉള്ള വിരുന്നിന്റെ ഭാഗമായാണ് ഇരുവരും സഞ്ജയുടെ വീട്ടില്‍ എത്തിയത്. നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇരുവരും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ദമ്ബതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജയും അപകടത്തില്‍പ്പെടുകയായിരുന്നു.

    നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണു നാട്ടിലേക്കെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...