MORE

    നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫി കരുതിയതിനെക്കാള്‍ കൊടും ക്രൂരന്‍, കാട്ടാനകളുടെ ജഡം ഒറ്റയ്ക്ക് വെട്ടുകത്തിക്ക് മുറിച്ച്‌ കഷ്ണങ്ങളാക്കുന്നതില്‍ അതിവിദഗ്ദ്ധന്‍

    Date:

    കൊച്ചി: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി.

    ഒന്നാം പ്രതി പെരുമ്ബാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ (52) നിര്‍ദ്ദേശപ്രകാരം രണ്ടാം പ്രതി പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ വൈദ്യന്‍ ഭഗവല്‍ സിംഗാണ് (68) മൂര്‍ച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ് രണ്ട് പേരെയും കൊന്നത്.

    കത്തി വാങ്ങിയ ഭഗവല്‍സിംഗും ഭാര്യ ലൈലയും ആഭിചാര ക്രിയകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തി കാത്തിരുന്നു. കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച്‌ എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചെടുത്തു. ഭഗവല്‍ സിംഗിന്റെ വീട്ടിലെ കത്തിയും മറ്റുമാണ് മാംസം വേര്‍തിരിക്കാന്‍ ഉപയോഗിച്ചത്. സേലം ധര്‍മ്മപുരി സ്വദേശിനി പദ്മം (52), കാലടി മറ്രൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ്‌ലി (49) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്.

    റോസ്‌ലിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലടി പൊലീസ് ആയുധം കണ്ടെത്താനുണ്ടെന്നാണ് ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

    തിരുവല്ലയിലെ ഒരു കുടുംബത്തിനായുള്ള പൂജയ്ക്ക് സഹായിയെ വേണമെന്ന് വിശ്വസിപ്പിച്ചാണ് റോസ്‌ലിയെ ഷാഫി ഇലന്തൂരിലെത്തിച്ചത്. ഇവരെയാണ് ആദ്യം ബലിനല്‍കിയത്. ഈ ആഭിചാരക്രിയ ഫലംകണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും കൊന്നത്. റോസ്‌ലി ഒറ്റയ്ക്ക് ചങ്ങനാശേരിയില്‍ എത്തിയെന്നും അവിടെ നിന്ന് ഷാഫിയുടെ വാഹനത്തില്‍ കയറി ഇലന്തൂരിലേക്ക് പോയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്ബോഴും മൃതദേഹം വിട്ടുകിട്ടിയില്ലെന്ന പരാതിയുമായി പദ്മയുടെയും റോസ്‌ലിയുടെയും ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

    പ്രതികള്‍ വീണ്ടും കസ്റ്റഡിയില്‍

    റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും പെരുമ്ബാവൂര്‍ ജു‌ഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റ‌ഡിയില്‍ വിട്ടു. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...