MORE

    നരേന്ദ്രമോദിയുടെ പിതാവ് 1989ല്‍ മരണപ്പെട്ടപ്പോഴും അദ്ദേഹം ഇതുപോലെയായിരുന്നു, ആ ദിവസത്തെ അനുഭവം ഓര്‍ത്തെടുത്ത് വിശ്വ ഹിന്ദു പരിഷത്ത് നേതാവ്

    Date:

    ഗാന്ധിനഗര്‍ : അമ്മയുടെ വേര്‍പാടും സംസ്‌കാര കര്‍മ്മവും തികച്ചും സ്വകാര്യമായ ചടങ്ങായി മാറ്റിയത് മോദി ഭാരതത്തിന് കാണിച്ചു തന്ന മികച്ച മാതൃകയായിരുന്നു.

    പ്രധാനമന്ത്രിയുടെ മാതാവിനെ യാത്രയാക്കാന്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രാഷ്ട്രീയ സാമൂഹ്യ വ്യാവസായിക പ്രമുഖരും ഗുജറാത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് കരുതിയതെങ്കിലും അതൊന്നും സംഭവിച്ചില്ല. ഗുജറാത്തിലെ ഏതൊരു വീട്ടിലെയും പ്രായമായ അമ്മയുടെ വേര്‍പിരിയലിന് ഉണ്ടാകുന്നതിനപ്പുറം യാതൊന്നും അന്ത്യചടങ്ങിലുണ്ടായില്ല.

    അമ്മയുടെ അന്ത്യചടങ്ങുകള്‍ കാരണം രാജ്യത്തെ ഒരു പരിപാടിക്കും ഭംഗമുണ്ടാകരുതെന്ന് മോദി തീരുമാനിച്ചിരുന്നു. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ തികച്ചും ലളിതമായും സ്വകാര്യമായും പൂര്‍ത്തീകരിച്ചതിന് ശേഷം കൊല്‍ക്കത്തയിലെ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്തു.

    എന്നാല്‍ ഈ ലാളിത്യം ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന് കാണിച്ചു കൊടുക്കാന്‍ ഉദ്ദേശിച്ച്‌ മോദി ചെയ്തതല്ലെന്ന് 1989ല്‍ നരേന്ദ്രമോദിയുടെ പിതാവ് മരിപ്പോഴുള്ള സംഭവം ഓര്‍ത്തെടുത്ത് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി ദിലീപ് ത്രിവേദി സൂചിപ്പിക്കുന്നു. അന്നും കൂടെയുണ്ടായിരുന്നവരെ മോദി തന്റെ പ്രവര്‍ത്തിയാല്‍ അതിശയിപ്പിച്ചിരുന്നു. അന്നും പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മോദി പാര്‍ട്ടി യോഗത്തിനെത്തി.

    ‘അഹമ്മദാബാദില്‍ ഒരു സുപ്രധാന മീറ്റിംഗ് ഉണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ പിതാവ് അന്തരിച്ചെന്നും അദ്ദേഹം വഡ്നഗറിലേക്ക് പോയെന്നും ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന് മീറ്റിംഗില്‍ വരാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ കരുതി. പക്ഷേ നരേന്ദ്ര മോദി മീറ്റിംഗിനായി ഉച്ചയ്ക്ക് എത്തി. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു,’ ത്രിവേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

    മീറ്റിംഗിന് ശേഷം മോദിയുമായി സംസാരിച്ചതിനെ കുറിച്ചും ത്രിവേദി ഓര്‍മിക്കുന്നു. ‘യോഗം അവസാനിച്ചതിന് ശേഷം, അത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ ഞാന്‍ മോദിയോട് ചോദിച്ചു. പാര്‍ട്ടിക്കും വേണ്ടിയുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രചോദനാത്മക നിമിഷമായിരുന്നു. ‘ ത്രിവേദി പറഞ്ഞു.

    പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ചത്. അമ്മയുടെ വിയോഗവാര്‍ത്ത ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പശ്ചിമ ബംഗാളില്‍ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി ജോലിയില്‍ തിരിച്ചെത്തുകയായിരുന്നു. കര്‍മ്മയോഗത്തിന് പ്രാധാന്യം നല്‍കിയ മാതൃകാജീവിതമായിരുന്നു ഹീരാബെന്നിന്റേത്. അതിനോട് നൂറുശതമാനം നീതിപുലര്‍ത്തിയാണ് പ്രധാനമന്ത്രിയും പ്രവര്‍ത്തിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...