MORE

    നരേന്ദ്ര മോദിക്കെതിരെ വിമര്‍ശന ട്വീറ്റുമായി രാഹുല്‍ഗാന്ധി

    Date:

    ഡല്‍ഹി: വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ഗാന്ധി.പത്ത് തവണ ആലോചിച്ചാണ് ജനങ്ങള്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നത്.

    രാജാവ് കേള്‍ക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.വിലക്കയറ്റത്തിന് എതിരായ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ദില്ലിയില്‍ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്.രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ പാര്‍ലമെന്റിനകത്ത് വിലക്കയറ്റത്തിന് എതിരെ പ്രതിഷേധിച്ചകോണ്‍ഗ്രസ് രാഷ്ട്രപതി ഭവന്‍ മാര്‍ച്ചും നടത്തിയിരുന്നു .ഇതിന്‍റെ തുടര്‍ച്ചയായാണ് റാലിയും സംഘടിപ്പിക്കുന്നത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ റാലി കൂടിയാണ് ദില്ലിയിലേത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...