MORE

    നാ​ളെ​മു​ത​ല്‍ പു​തി​യ​രീ​തി; വി​സ ന​ട​പ​ടി​ക​ള്‍ ഇ​നി ല​ളി​ത​മാ​കും

    Date:

    ദു​ബൈ: പ്ര​വാ​സി​ക​ള്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും വി​സ ല​ഭി​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം യു.​എ.​ഇ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍​വ​രും.

    യു.​എ.​ഇ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​സ ച​ട്ട​ങ്ങ​ളി​ല്‍ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​യി​ലൂ​ടെ സാ​ധി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ വി​സ​ക​ളും നി​ല​വി​ല്‍ വ​രും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പു​തി​യ വി​സ​ക​ള്‍ അ​നു​വ​ദി​ച്ചു​തു​ട​ങ്ങു​ക. നി​ല​വി​ല്‍ ഗോ​ള്‍​ഡ​ന്‍ വി​സ ന​ല്‍​കു​ന്ന​തു​പോ​ലെ പി​ന്നീ​ട് വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ പു​തി​യ വി​സ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​മാ​റാ​ത്തി​ക​ള്‍​ക്ക്​ പു​തി​യ രീ​തി​യി​ലു​ള്ള പാ​സ്​​പോ​ര്‍​ട്ട്​ ല​ഭ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്കും തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മാ​കു​ന്നു​ണ്ട്.
    കു​ടും​ബ സ്​​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലെ മാ​റ്റം:

    താ​മ​സ​വി​സ​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ സ്പോ​ണ്‍​സ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന ആ​ണ്‍​മ​ക്ക​ളു​ടെ പ്രാ​യം 25 വ​യ​സ്സാ​യി ഉ​യ​ര്‍​ത്തി(​മു​മ്ബ് ഇ​ത്​ 18 വ​യ​സ്സാ​ണ്). അ​വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ള്‍​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ പ്രാ​യം പ​രി​ഗ​ണി​ക്കാ​തെ താ​മ​സാ​നു​മ​തി ല​ഭി​ക്കും.

    കൂ​ടു​ത​ല്‍​പേ​രെ

    രാ​ജ്യ​ത്തേ​ക്ക്​

    ആ​ക​ര്‍ഷി​ക്കു​ക ല​ക്ഷ്യം

    സ്പോ​ണ്‍​സ​റോ തൊ​ഴി​ലു​ട​മ​യോ ഇ​ല്ലാ​തെ അ​ഞ്ചു​വ​ര്‍​ഷം വ​രെ ജോ​ലി​ചെ​യ്യാ​നും യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കാ​നും അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് ഗ്രീ​ന്‍​വി​സ. സ്വ​യം തൊ​ഴി​ല്‍, ഫ്രീ​ലാ​ന്‍​സ് ജോ​ലി​ക​ള്‍, വി​ദ​ഗ്ധ​തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഗ്രീ​ന്‍​വി​സ ന​ല്‍​കു​ക. ര​ണ്ടു​വ​ര്‍​ഷ​വും മൂ​ന്നു വ​ര്‍​ഷ​വും മാ​ത്രം ല​ഭി​ച്ചി​രു​ന്ന വി​സ​ക​ള്‍ അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക്​ ല​ഭി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബി​രു​ദ യോ​ഗ്യ​ത ആ​വ​ശ്യ​മാ​ണ്.

    ക​മ്ബ​നി​ക​ളി​ലെ നി​ക്ഷേ​പ​ക​ര്‍​ക്കും പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഗ്രീ​ന്‍​വി​സ ല​ഭി​ക്കും. യു.​എ.​ഇ​യി​ല്‍ റി​ട്ട​യ​ര്‍​മെ​ന്‍റ്​ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി അ​ഞ്ചു​വ​ര്‍​ഷ​ത്തെ ഗ്രീ​ന്‍ വി​സ ന​ല്‍​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ് മ​രി​ച്ച യു.​എ.​ഇ റെ​സി​ഡ​ന്‍റ്​ വി​സ​ക്കാ​രി​ക​ള്‍​ക്ക് മ​ക്ക​ള്‍ യു.​എ.​ഇ​യി​ലു​ണ്ടെ​ങ്കി​ല്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ല്‍ ഗ്രീ​ന്‍​വി​സ ല​ഭി​ക്കും. ഗ്രീ​ന്‍​വി​സ​ക്കാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ വി​സാ കാ​ലാ​വ​ധി​യു​ടെ അ​ത്ര കു​ടും​ബ​ത്തെ​യും സ്പോ​ണ്‍​സ​ര്‍ ചെ​യ്യാം.സ​ന്ദ​ര്‍​ശ​ന വി​സ​ക്കാ​ര്‍​ക്ക്​ ല​ഭി​ക്കു​ന്ന നേ​ട്ട​ങ്ങ​ള്‍:

    പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍​വ​രു​ന്ന​തോ​ടെ എ​ല്ലാ സ​ന്ദ​ര്‍​ശ​ന വി​സ​ക്കാ​ര്‍​ക്കും ഒ​രി​ക്ക​ലോ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യ​മോ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​കും. ഓ​രോ വി​സ​യും സ​മാ​ന​മാ​യ കാ​ല​യ​ള​വി​ലേ​ക്ക് പു​തു​ക്കാ​നും 60 ദി​വ​സം വ​രെ രാ​ജ്യ​ത്ത്​ തു​ട​രാ​നും ക​ഴി​യും. നി​ല​വി​ല്‍ 30 ദി​വ​സ​മാ​ണ്​ തു​ട​രാ​ന്‍ ക​ഴി​യു​ന്ന​ത്. തൊ​ഴി​ല്‍ അ​ന്വേ​ഷ​ണ വി​സ​ക്ക്​ സ്പോ​ണ്‍​സ​റോ ഹോ​സ്റ്റോ ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല. പ്ര​ത്യേ​കം ത​രം​തി​രി​ച്ച തൊ​ഴി​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട​വ​ര്‍​ക്കും ലോ​ക​ത്തെ മി​ക​ച്ച 500 യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലെ ബി​രു​ദ​ധാ​രി​ക​ള്‍​ക്കു​മാ​ണ്​ തൊ​ഴി​ല്‍ അ​ന്വേ​ഷ​ണ വി​സ അ​നു​വ​ദി​ക്കു​ക.

    അ​തു​പോ​ലെ സ​ന്ദ​ര്‍​ശ​ക വി​സ​യി​ലു​ള്ള ഒ​രാ​ള്‍ യു.​എ.​ഇ പൗ​ര​ന്‍റെ​യോ താ​മ​സ​ക്കാ​ര​ന്‍റെ​യോ ബ​ന്ധു​വോ സു​ഹൃ​ത്തോ ആ​ണെ​ങ്കി​ല്‍ എ​ന്‍​ട്രി പെ​ര്‍​മി​റ്റി​ന് അ​പേ​ക്ഷി​ക്കാം. ഇ​തി​ന് ഒ​രു സ്പോ​ണ്‍​സ​റോ ഹോ​സ്റ്റോ ആ​വ​ശ്യ​മി​ല്ല. അ​ഞ്ചു​വ​ര്‍​ഷ​ത്തെ മ​ള്‍​ട്ടി എ​ന്‍​ട്രി ടൂ​റി​സ്റ്റ് വി​സ​ക്കും സ്പോ​ണ്‍​സ​ര്‍ ആ​വ​ശ്യ​മി​ല്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...