മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിനു തീപിടിച്ച് 11 പേര് മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
നാസിക്കിലെ ഔറംഗബാദ് റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ ആശ്രതര്ക്കു മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ട്രക്കന്റെ അമിതവേഗമാണ് അപകടത്തിന കാരണമെന്നു പറയപ്പെടുന്നു.

