തിരുവനന്തപുരം: നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രന്.
ധനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്ബോള്‍ തോന്നുന്നത് അതാണെന്നും ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രന് പരിഹസിച്ചു.
കേന്ദ്ര ബജറ്റിന് എതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ കെ സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചു. ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് വിമര്‍ശനമെന്നും കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ബജറ്റില്‍ പ്രഖ്യാപിക്കുന്ന പതിവ് ഇല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രന്, കേരളത്തിന് 19,662.88 കോടി രൂപ ബജറ്റില്‍ അനുവദിച്ചില്ലേ എന്നും ചോദിച്ചു.
മോദി സര്‍ക്കാര്‍ 9 വര്‍ഷം കൊണ്ട് 9 ലക്ഷം കോടി രൂപ അനുവദിച്ചു. കഴിഞ്ഞ 9 വര്‍ഷം കേരളത്തെ അവഗണിച്ച് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഒരു സമരം നടത്തേണ്ടി വന്നിട്ടുണ്ടോ എന്നും കെ സുരേന്ദ്രന് ചോദിച്ചു. മോദി സര്‍ക്കാരിന്‍്റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടത്തതെന്നും കേന്ദ്ര ബജറ്റ് മാതൃകാപരമായ ബജറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റിനെ വിമര്‍ശിക്കുന്നത് തികഞ്ഞ രാഷ്ട്രീയമാണ്. ഈ ബജറ്റ് കണ്ട് പഠിച്ച് വേണം നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെന്നും കെ സുരേന്ദ്രന് പറഞ്ഞു.

