MORE

    നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ്

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്.

    മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം.

    നിധിയുടെ പേരില്‍ നേരത്തെ കേസുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍പു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും തെലങ്കാനയില്‍നിന്നു മയക്കു മരുന്നു കടത്തിയ കേസില്‍ ആഗ്രയില്‍ വച്ച്‌ ഇവര്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

    നിധിയും അഞ്ജലിയും ഹോട്ടലിലെ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്ബോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ അഞ്ജലി കാറിനടിയില്‍ കുരുങ്ങുകയായിരുന്നു. നിസ്സാര പരിക്കേറ്റ നിധി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

    അപകടത്തെക്കുറിച്ചു നിധിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.

    അപകടമുണ്ടാക്കിയ കാറില്‍ ഉണ്ടായിരുന്ന ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...