MORE

    നിര്‍മ്മാണ ചെലവ് 5000 കോടി; ബെംഗളൂരു വിമാനത്താവളത്തിലെ ‘പൂന്തോട്ട ടെര്‍മിനല്‍’ തുറന്ന് മോദി

    Date:

    ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ ‘പൂന്തോട്ട ടെര്‍മിനല്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. രാജ്യാന്തര വിമാനത്താവളത്തില്‍ മനോഹരമായ പൂന്തോട്ടക്കാഴ്ച ഒരുക്കുന്ന വമ്ബന്‍ ടെര്‍മിനലും ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിനായ ചെന്നൈ ബെംഗളൂരുമൈസൂരു എക്സ്‌പ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ‘നഗരശില്‍പി പ്രതിമ’ എന്ന ഖ്യാതിയുമായി, ബെംഗളൂരു നഗരം ആസൂത്രണം ചെയ്ത കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമയും അനാഛാദനം ചെയ്തു. കാശി, അയോധ്യ, പ്രയാഗ് എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രാ ട്രെയിനായ ഭാരത് ഗൗരവ് കാശി യാത്ര എക്സ്‌പ്രസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

    ‘ടെര്‍മിനല്‍ ഇന്‍ ഗാര്‍ഡന്‍’ ആശയമനുസരിച്ചുള്ള ആദ്യത്തേതാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ 2,55,645 ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന രണ്ടാം ടെര്‍മിനല്‍. 5000 കോടിയാണു നിര്‍മ്മാണച്ചെലവ്. പച്ചപ്പും പ്രകൃതി സൗന്ദര്യവും നിറയുന്ന കാഴ്ചയ്‌ക്കൊപ്പം 22 കൗണ്ടര്‍ ഗേറ്റുകള്‍, 15 ബസ് ഗേറ്റുകള്‍, 95 ചെക്ക് ഇന്‍ പോയിന്റുകള്‍, 17 സെക്യൂരിറ്റി ലെയ്നുകള്‍, ഗേറ്റ് ലൗഞ്ചില്‍ 5932 പേര്‍ക്ക് ഇരിപ്പിട സൗകര്യം തുടങ്ങിയവയുമുണ്ട്. ടെര്‍മിനലിനു സമീപമാണ് കെംപെഗൗഡ പ്രതിമയും 23 ഏക്കറിലെ തീം പാര്‍ക്കും. 16 ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിലെ പ്രബലനായ നാട്ടുരാജാവായിരുന്ന കെംപെഗൗഡയാണ് ബെംഗളൂരുവിനു രൂപം കൊടുത്തത്.

    പദ്ധതികളുടെ ഉദ്ഘാടനത്തിനായി 4 മണിക്കൂര്‍ ബെംഗളൂരുവില്‍ ചെലവിട്ട ശേഷം തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ സമര്‍പ്പണം നടത്തി. ഇളയരാജയ്ക്ക് ഉള്‍പ്പെടെ ഡോക്ടറേറ്റ് സമ്മാനിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...