MORE

    നില വഷളായി; വൈ.എസ്‌. ശര്‍മിളയെ പോലീസ്‌ ആശുപത്രിയിലേക്കു മാറ്റി

    Date:

    ഹൈദരാബാദ്‌: പദയാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ നിരാഹാരസമരം നടത്തുന്ന വൈ.എസ്‌.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്‌.

    ശര്‍മിളയെ പോലീസ്‌ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില വഷളായെന്ന വൈദ്യസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ അര്‍ധരാത്രി പോലീസ്‌ ബലംപ്രയോഗിച്ച്‌ ആശുപത്രിയിലേക്കു മാറ്റിയത്‌.
    തെലങ്കാനയില്‍ സംഘടിപ്പിച്ച സംസ്‌ഥാന പദയാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്‌ചയാണ്‌ ഹൈദരാബാദിലെ പാര്‍ട്ടി ആസ്‌ഥാനത്ത്‌ ശര്‍മിള അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിച്ചത്‌. ശര്‍മിളയ്‌ക്ക്‌ പിന്തുണയുമായി വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ആസ്‌ഥാനത്തെത്തി.
    എന്നാല്‍, ഞായറാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെ പോലീസ്‌ നാടകീയമായി ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും മാധ്യമപ്രവര്‍ത്തകരെയും അവിടെനിന്ന്‌ മാറ്റി. തുടര്‍ന്ന്‌ ശര്‍മിളയെ ബലംപ്രയോഗിച്ച്‌ കസ്‌റ്റഡിയിലെടുത്ത്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെള്ളം പോലും കുടിക്കാത്തതാണ്‌ ശര്‍മിളയുടെ ആരോഗ്യനില വഷളാക്കിയത്‌. രക്‌തസമ്മര്‍ദവും രക്‌തത്തിലെ ?ൂക്കോസിന്റെ അളവും ഗുരുതരമായനിലയില്‍ താഴ്‌ന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു.
    പദയാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്‌ച ഹുസൈന്‍ സാഗര്‍ തടാകത്തിനു സമീപമുള്ള അംബേദ്‌കര്‍ പ്രതിമയ്‌ക്കു മുന്നിലാണ്‌ ശര്‍മിള ഉപവാസ സമരം ആരംഭിച്ചത്‌.
    എന്നാല്‍, ഇവിടെ സമരം അനുവദനീയമല്ലാത്തതിനാല്‍ നിരാഹാരസമരം പാര്‍ട്ടി ആസ്‌ഥാനത്തേക്കു മാറ്റുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...