MORE

    നിഹാലിന് സ്വര്‍ണം ; ഇന്ത്യന്‍ ടീമിന് ഏഴ് വ്യക്തിഗത മെഡലുകള്‍

    Date:

    ചെന്നൈ: ചെസ് ഒളിമ്പ്യാഡില്‍ ഒറ്റക്കളിയും തോല്‍ക്കാതെ മലയാളിയായ നിഹാല്‍ സരിന് സ്വര്‍ണം. രണ്ടാം ബോര്‍ഡിലെ മികച്ച പ്രകടനത്തിനാണ് വ്യക്തിഗത മെഡല്‍. ഇന്ത്യന്‍ ബി ടീമിന് വെങ്കലം നേടാന്‍ പതിനെട്ടുകാരന്റെ മികവ് തുണയായി. 10 കളിയില്‍ അഞ്ചുവീതം ജയവും സമനിലയുമാണ്.
    അവസാന മത്സരത്തില്‍ ജര്‍മനിയുടെ ബ്യൂറോം മത്യാസിനെ കീഴടക്കി. ഒരു കളിയില്‍മാത്രമാണ് നിഹാല്‍ ഇറങ്ങാതിരുന്നത്. ഒന്നാം ബോര്‍ഡിലെ മികവിന് ഡി ഗുകേഷിന് സ്വര്‍ണമുണ്ട്. മൂന്നാം ബോര്‍ഡില്‍ അര്‍ജുന്‍ എറിഗെയ്സി വെള്ളി നേടി. നാല് വെങ്കലം അടക്കം ഇന്ത്യന്‍ താരങ്ങള്‍ ഏഴ് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കി.

    തൃശൂരിലെ ഡോക്ടര്‍ ദമ്പതികളായ സരിന്റെയും ഷിജിന്റെയും മകനാണ് നിഹാല്‍. ടീമിന്റെ പ്രകടനത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിഹാല്‍ പറഞ്ഞു. ഇന്ത്യന്‍ എ ടീമിലെ പ്രധാന കളിക്കാരനായിരുന്നു മറ്റൊരു മലയാളിയായ തിരുവനന്തപുരത്തുകാരന്‍ എസ് എല്‍ നാരായണ്‍. എട്ട് കളിയില്‍ നാല് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും. അവസാന മത്സരത്തില്‍ അമേരിക്കയുടെ സാം ഷംഗ്ലാന്‍ഡിനോടാണ് തോറ്റത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...