MORE

    നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്.

    Date:

    കൊല്ലം: നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്.

    കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ അടിവസ്ത്രം കൈയില്‍ ചുരുട്ടികൊണ്ട് പോകാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി.

    കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം വസ്ത്രം മാറാന്‍ പറയുകയായിരുന്നു. അടിവസ്ത്രം മാറാന്‍ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്.

    എന്നാല്‍, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങള്‍ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാള്‍ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്ബോള്‍ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു.

    പലര്‍ക്കും ഷാള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം അഴിച്ചുമാറ്റിയത് വിദ്യാര്‍ത്ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇരയാക്കി. രണ്ടു വശത്തേക്കും മുടി മുന്നിലേക്ക് ഇട്ടാണ് ക്ലാസില്‍ കയറിയത്. ആണ്‍കുട്ടികള്‍ക്കൊപ്പം ഒന്നിച്ച്‌ പരീക്ഷ എഴുതേണ്ടി വന്നതും മാനസിക പ്രയാസമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കാണ് കണ്ടതെന്നും വസ്ത്രം കൈയില്‍ ചുരുട്ടി കൊണ്ട് പോകാനാണ് അവിടെ നിന്നവര്‍ പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

    അതേസമയം, സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...