MORE

    നുപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്യും

    Date:

    ഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയവക്താവ് നുപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നുപുര്‍ ശര്‍മയ്ക്ക് ഡല്‍ഹിയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി.

    പ്രവാചകനിന്ദാ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മയ്ക്കെതിരായ നിയമനടപടിയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് തുടര്‍നടപടിയിലേക്ക് നീങ്ങുന്നത്. നുപുര്‍ ശര്‍മയ്ക്കെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസ് നിലപാട് വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ ജൂണ്‍ 18ന് തന്നെ നുപുര്‍ ശര്‍മയുടെ മൊഴി രേഖപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതില്‍ ഡല്‍ഹി പൊലീസിനെ രൂക്ഷമായി കോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മയ്ക്ക് ചുവന്ന പരവതാനി വിരിച്ചുകാണുമെന്നും പരിഹസിച്ചിരുന്നു.നുപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ്പറയണമായിരുന്നെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് നുപുര്‍ ശര്‍മ്മ മാത്രമാണ് ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചു.

    നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം. ‘ഈ രാജ്യത്തിപ്പോള്‍ നടക്കുന്നതിന് ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി. ഇവരും ഇവരുടെ നാവും രാജ്യത്തെയപ്പാടെ കത്തിച്ചു,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

    ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് നുപുര്‍ ശര്‍മ്മയുടെ വാക്കുകളാണ് ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനിന്ദര്‍ സിങ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ടെലിവിഷനിലൂടെ രാജ്യത്തോടാകെ മാപ്പ് പറയണമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...