MORE

    നൂഹിലെ ഇടിച്ചുനിരത്തല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഡെപ്യൂട്ടി കമീഷണര്‍

    Date:

    ഗുരുഗ്രാം: നടപടിക്രമങ്ങള്‍ പാലിക്കാതെ നൂഹില്‍ ഇടിച്ചുനിരത്തല്‍ നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണര്‍ ധീരേന്ദ്ര ഖഡ്ഗത.

    അനധികൃത നിര്‍മാണങ്ങള്‍ നീക്കംചെയ്യുമ്ബോള്‍ സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നയം സ്വീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് പ്രസ്താവന.

    സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമ്ബോള്‍ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. എല്ലാ കൈയേറ്റക്കാരോടും ഒരേ നടപടിയാണ് സ്വീകരിച്ചതെന്നും ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സ്വതന്ത്ര തദ്ദേശ സ്ഥാപനങ്ങളുടെ പതിവ് നടപടിയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

    ആകെ 443 കെട്ടിടങ്ങള്‍ പെളിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട 354 പേരില്‍ 71 ഹിന്ദുക്കളും 283 മുസ്ലിംങ്ങളും ഉള്‍പ്പെടുന്നു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള പൊളിക്കല്‍ നടപടി എന്ന കോടതിയുടെ ആശങ്കക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡെപ്യൂട്ടി കമീഷണര്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...