MORE

    നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത്‌ പ്ലാസ്‌റ്റിക്ക്‌ കവറില്‍ പൊതിഞ്ഞു

    Date:

    കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. യുവതിയെ കഴുത്തറുത്ത്‌ കൊന്ന്‌ പ്ലാസ്‌റ്റിക്ക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

    നഗരമധ്യത്തില്‍ എളംകുളത്തെ വാടകവീട്ടിലാണ്‌ സംഭവം.
    യുവതി നേപ്പാള്‍ സ്വദേശിയായ ലക്ഷ്‌മി(32)യാണെന്നാണ്‌ പോലീസ്‌ പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂറിനെ (46) തെരയുകയാണ്‌. ഇരുവരും ഒന്നരവര്‍ഷമായി ഇവിടെ കഴിഞ്ഞുവരികയാണ്‌.
    വീട്‌ വാടകയ്‌ക്കു എടുത്തപ്പോള്‍ ഇവര്‍ നല്‍കിയ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. വിലാസവും മറ്റു തിരിച്ചറിയല്‍ രേഖകളും തെറ്റാണെന്ന്‌ പ്രാഥമികാന്വേഷണത്തില്‍ നിന്ന്‌ വ്യക്‌തമായി. യുവാവും യുവതിയും പരസ്‌പരം വഴക്കിടുന്ന പതിവുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വഴക്കും ബഹളവും ശല്യമായതോടെ വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസമായി വീട്‌ അടഞ്ഞുകിടക്കുകയായിരുന്നു. 24-ന്‌ വീടിനുള്ളില്‍നിന്ന്‌ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ യുവതിയുടെ മൃതദേഹം പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ്‌ തുണികൊണ്ട്‌ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്നു. മൃതദേഹത്തിനു അഞ്ചുദിവസത്തെ പഴക്കമുണ്ട്‌. രണ്ടരമാസത്തിനിടെ കൊച്ചി നഗരത്തില്‍ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്‌.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...