MORE

    പത്തുവര്‍ഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി ഡല്‍ഹി ഐ.ഐ.ടി

    Date:

    ന്യൂഡല്‍ഹി: 10 വര്‍ഷത്തിന് ശേഷം, എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഐഐടി ഡല്‍ഹി ഡയറക്ടര്‍ രംഗന്‍ ബാനര്‍ജി.

    പാഠ്യപദ്ധതി അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

    അടുത്ത വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ അധ്യയന വര്‍ഷം ചിട്ടപ്പെടുത്തും. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ഈ വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

    ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്ന് ബാനര്‍ജി പറഞ്ഞു. ഗവേഷണ അവസരങ്ങള്‍ വര്‍ധിപ്പിക്കണം. 54,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുണ്ട്. ഐ.ഐ.ടികള്‍ എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്ന് സമ്ബൂര്‍ണ്ണ സര്‍വ്വകലാശാലകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...