MORE

    പന്ത്രണ്ട് വയസുകാരനെ ബോധരഹിതനാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അദ്ധ്യാപകന്‍ ഒളിവില്‍

    Date:

    ന്യൂഡല്‍ഹി: പന്ത്രണ്ട് വയസുകാരനെ ബോധരഹിതനാക്കിയ ശേഷം പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന മദ്രസ അദ്ധ്യാപകന്‍ ഒളിവില്‍.

    ഡല്‍ഹിയിലെ അല്‍ ജമീയത്തുല്‍ ഇസ്ലാനിയത്തുള്‍ അറാബിയ ഖാസിമുല്‍ ഉലൂം മദ്രസ അദ്ധ്യാപകന്‍ ഇരുപത്തിനാല് വയസുകാരനായ മുഹമ്മദ് ഇര്‍ഫാനാണ്, പോക്സോ കേസ് ഭയന്ന് ഒളിവില്‍ കഴിയുന്നത്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു

    പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ഗൂഢാലോചന, പോക്സോയിലെ വിവിധ വകുപ്പുകള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അദ്ധ്യാപകനെതിരെ ഡല്‍ഹിയിലെ സരായ് രോഹിയ പോലീസ് കേസെടുത്തിരിക്കുന്നത്.

    രണ്ട്- മൂന്ന് ദിവസം കൂടുമ്ബോള്‍ പാതിരാത്രിയില്‍ മുറിയിലേക്ക് അധ്യാപകന്‍ വരുകയും തന്നെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ബോധരഹിതനാക്കിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി പീഡിപ്പിക്കുമായിരുന്നു.

    വിദ്യാര്‍ത്ഥി പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...