MORE

    പരസ്യത്തില്‍ തെറ്റായ വിവരം;അല്ലു അര്‍ജുനെതിരെ പോലീസില്‍ പരാതി

    Date:

    നടന്‍ അല്ലു അര്‍ജുനെതിരെ പോലീസില്‍ പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച്‌ തെറ്റായ വിവരം പങ്കുവെച്ചേന്നാണ് അല്ലു അര്‍ജുനെതിരെയുള്ള പരാതി.

    സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബര്‍പേട്ട് പോലീസില്‍ പരാതി നല്‍കിയത്. അല്ലു അര്‍ജുനെ മുഖമുദ്രയാക്കിയ പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്.പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ നല്‍കിയതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് അംബര്‍പേട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

    നേരെത്തെ ഒരു ഫുഡ് ഡെലിവറി ആപ്പ് വിപണനം ചെയ്തതിന് അല്ലു അര്‍ജുന്‍ വിവാദം നേരിട്ടിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിന് അദ്ദേഹം നടപടി നേരിടേണ്ടിവന്നിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...