MORE

    പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11-കാരന് നേരെ വളര്‍ത്തുനായ ആക്രമണം; പിറ്റ് ബുള്ളിന്റെ കടിയേറ്റ കുട്ടിയുടെ മുഖത്ത് 200 ഓളം തുന്നല്‍

    Date:

    ഡല്‍ഹി: വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11 കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം. പിറ്റ് ബുള്‍ ഇനത്തില്‍ പെടുന്ന വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടി വന്നു.

    ഡല്‍ഹി ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഉടമയായ പെണ്‍കുട്ടിക്കൊപ്പം പാര്‍ക്കില്‍ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുള്‍ മുഖത്ത് കടിച്ചു. മറ്റൊരാള്‍ ഓടിയെത്തി നായയുടെ പിടിയില്‍ നിന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടന്‍ 11 കാരനെ ആശുപത്രിയില്‍ എത്തിച്ചു. സെപ്തംബര്‍ 3 ന് നടന്ന ആക്രമണത്തില്‍ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളര്‍ത്തിയ നായയുടെ ഉടമയില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കി.

    ബൈക്കിനെ പിന്തുടര്‍ന്ന് തെരുവുനായയുടെ ആക്രമണം; ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്

    തൃശൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്. ഭര്‍ത്താവുമൊന്നിച്ച്‌ സ്‌കൂട്ടറില്‍ യാത്ര ഭിന്നശേഷിക്കാരിയായ യുവതിക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച്‌ ചെറുക്കുന്നതിനിടെ യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ ഉണ്ടായ സംഭവത്തില്‍ തിപ്പലിശ്ശേരി സ്വദേശിനി ഷൈനിയുടെ തലയ്ക്കാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...