MORE

    പാലക്കാട് സിപിഎം ആക്രമണത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു സ്ത്രീക്കും വെട്ടേറ്റിരുന്നു; പാലക്കാട് പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചത് കേരളത്തില്‍ പാര്‍ട്ടി സെല്‍ഭരണമാണെന്നതിന്റെ തെളിവാണ്; തുറന്നടിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

    Date:

    പാലക്കാട് പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചത് കേരളത്തില്‍ പാര്‍ട്ടി സെല്‍ഭരണമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

    പാലക്കാട് പഴമ്ബാലക്കോട് സിപിഎം ആക്രമണത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു സ്ത്രീക്കും വെട്ടേറ്റിരുന്നു.ഇതിലെ പ്രതികളെയാണ് പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് സിപിഎം ക്രിമിനലുകള്‍ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് സിപിഎം ആക്രമണത്തില്‍ അരുണ്‍ കുമാര്‍ എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഭരണതുടര്‍ച്ചയുടെ ഹുങ്കില്‍ സിപിഎം ഗുണ്ടകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഴിഞ്ഞാടുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ച സംഭവം കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പഴമ്ബലാക്കോട് ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്ന സിപിഎം ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ പൊലീസ് തയ്യാറാകണം. സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...