MORE

    പാലക്കാട് 14 വില്ലേജുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

    Date:


    പാലക്കാട്: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിത ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍.

    ജില്ലയിലെ 14 വില്ലേജുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി ബാധിക്കുന്ന വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

    മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം അവഗണിച്ചുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കിഴക്കഞ്ചേരി, മുതലമട, നെല്ലിയാമ്പതി, അഗളി, പുതൂര്‍, പാടവയല്‍, ഷോളയൂര്‍, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ് എന്നീ 14 വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആവശ്യ സര്‍വീസുകളായ പത്രം, ആശുപത്രി, വിവാഹം തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, വിവിധ ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇടുക്കിയിലും വയനാട്ടിലും യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചപ്പോള്‍ കണ്ണൂരിലും കോഴിക്കോടും മലയോരമേഖലകളിലും ഇടുക്കിയിലും എല്‍ഡിഎഫും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...