MORE

    പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ല: കോടതി

    Date:

    ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി.

    അന്വേഷണ ഉദ്യോഗസ്ഥര്‍ വിദഗ്ധരെ ഉപയോഗിച്ചു വേണം ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

    പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ പാസ്‌വേര്‍ഡ് നല്‍കുന്നതിനു പ്രതിയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 20 (3) അനുച്ഛേദപ്രകാരം ഇത്തരം വിവരങ്ങള്‍ക്കായി പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സിആര്‍പിസി 161 (2) പ്രകാരം തനിക്കെതിരെ സ്വയം മൊഴി നല്‍കുന്നതിന് ഒരാളെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    പ്രതിയില്‍നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറില്‍ ഉപയോഗിച്ചിട്ടുള്ള ടാലി സോഫ്റ്റ് വെയറിന്റെ പാസ്‌വേര്‍ഡാണ് സിബിഐ തേടിയത്. ഇതു വിദഗ്ധരെ ഉപയോഗിച്ച്‌ ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധരെ ഉപയോഗിച്ച്‌ വിവരങ്ങള്‍ ലഭ്യമാക്കുമ്ബോള്‍ ഉണ്ടാവാനിടയിലുള്ള ഡാറ്റ നഷ്ടത്തിന് പ്രതി തന്നെയായിരിക്കും ഉത്തരവാദിയെന്നും കോടതി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...