MORE

    പിണറായി ഹിറ്റ്ലറിനെക്കാള്‍ ഏകാധിപതിയാകുന്നു : പ്രതിപക്ഷ നേതാവ്

    Date:

    തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി ഹിറ്റ്ലറിനെക്കാള്‍ ഏകാധിപതി ആകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

    പ്രവര്‍ത്തകരെ തല്ലിച്ചതച്ച ജയരാജിനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

    ‘ബോംബ് കയ്യില്‍ വെക്കുന്നതും രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നതും ഭീകരപ്രവര്‍ത്തനമാണ്. സിപിഎമ്മാണ് ആസൂത്രിതമായ ഭീകരപ്രവര്‍ത്തനം നടത്തുന്നത്. അന്താരാഷ്ട്ര ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞു. വിമാനത്തില്‍ പ്രതിഷേധിച്ചത് തെറ്റാണെന്ന് പറയുന്നവരാണ് പണ്ട് ട്രെയിനില്‍ മന്ത്രിയുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചതെന്നും സതീശന്‍ പറഞ്ഞു.

    ‘ഉദ്യോഗസ്ഥരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം ഇപ്പോള്‍ മാറി. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത് എന്ന് പൊലീസുകാരോട് സതീശന്‍ ഉപദേശിച്ചു. ചെയ്താല്‍ ആരും രക്ഷിക്കാന്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കണം. എ.ഡി.ജി.പിയുടെ അവസ്ഥ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

    ‘മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഡോര്‍ ഓടുന്നതിനിടെ തുറന്നു വഴിയാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചു. ഇതൊന്നും കണ്ടു കോണ്‍ഗ്രസ് ഭയപ്പെടില്ല. സമരവുമായി മുന്നോട്ട് പോകുകരിങ്കൊടി കാണുമ്ബോള്‍ എന്തിനാണ് അസഹിഷ്ണുത? സംഘപരിവാറുമായി ഒത്തു ചേര്‍ന്ന് സി.പി.എം സ്വര്‍ണക്കടത്ത് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു. ഇ.പി ജയരാജന്‍ വാ തുറന്നാല്‍ പറയുന്നത് പച്ചക്കള്ളമാണ്. മദ്യപിച്ച ഒരാളെപ്പോലെയാണ് ജയരാജന്‍ വിമാനത്തിനകത്ത് പെരുമാറിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...