MORE

    ‘പിഷാരടി ഒരു ‘ജൈവ ബുദ്ധിജീവി’യല്ല’; ലളിതമായ ഭാഷയില്‍ രാഷ്ട്രീയം പറയന്നയാളെന്ന് ശബരീനാഥന്‍

    Date:

    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ കെഎസ് ശബരിനാഥന്‍.

    ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.

    ശബരിനാഥന്‍ പറഞ്ഞത്: ‘രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ‘

    ഇന്നലെ തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ് രമേശ് പിഷാരടി ഉന്നയിച്ചത്. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്‌സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്ബ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്ബ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറഞ്ഞു. ഞങ്ങള്‍ക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും പിഷാരടി പരിഹാസത്തോടെ പറഞ്ഞു.

    രമേശ് പിഷാരടി പറഞ്ഞത്: ‘ഒരിക്കല്‍ ഒരു വേദിയില്‍ മിമിക്രി അവതരിപ്പിക്കാന്‍ നില്‍ക്കുമ്ബോള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, നോക്കിയപ്പോള്‍ ഇന്‍ഡിഗോയുടെ വിമാനമാണ്. അപ്പോള്‍ കൈകൊണ്ട് അത്ര പ്രത്യേകത ഒന്നും ഇല്ലാത്ത ആക്ഷന്‍ കാണിച്ച്‌ ആള്‍ക്കാരെ സമാധാനപ്പെടുത്തി. എന്നിട്ട് നിങ്ങള്‍ എന്റെ മിമിക്രി കേള്‍ക്കണം ഒരു ട്രെയിന്റെ ശബ്ദമാണ് അനുകരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ചിരി തുടങ്ങി. ഒര്‍ജിനല്‍ ട്രെയിന്‍ ആണെന്ന് പറഞ്ഞിട്ടും ആളുകള്‍ ചിരി നിര്‍ത്തുന്നില്ല. ഇപ്പോ ചിരിക്കണ്ട ഞാന്‍ ഒരു തമാശ പറയും അപ്പം ചിരിച്ചാ മതി. അപ്പം എന്ന് കേട്ട ഉടനെ വീണ്ടും ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഒന്നു പറയാന്‍ കഴിയണ്ടേ. അത്ര ടൈറ്റ് മത്സമാണ് ഈ രംഗത്ത്. ആരൊക്കെയാണ് തമാശകള്‍ കൊണ്ട് രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നതിന് കയ്യും കണക്കുമില്ല’.’

    Previous article‘എല്ലാം ഞാന്‍ മാത്രം; മോദിയുടെ മനോഭാവം അഗീകരിക്കാന്‍ കഴിയില്ല’; രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിപക്ഷ നിരയില്‍ എതിര്‍പ്പ്; പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് അറിയിച്ച്‌ ലോക്സഭാ സെക്രട്ടേറിയറ്റ്; ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു
    Next articleവിദേശ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നത് തുടരുന്നു; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്നു വിശേഷിപ്പിച്ചത് രാഹുല്‍ ഗാന്ധിക്ക് ദഹിച്ചില്ല; രാഹുലി പ്രസംഗത്തെ വിമര്‍ശിച്ചു അനുരാഗ് ഠാക്കൂര്‍

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...