MORE

    പി കെ ശശിക്കെതിരായ ആരോപണങ്ങള്‍; സിപിഎം കീഴ്ഘടകങ്ങളുടെ യോഗം ഇന്ന്

    Date:

    പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ പരാതിയില്‍ ഇന്ന് മണ്ണാര്‍ക്കാട് ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ ചര്‍ച്ച നടക്കും.

    ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്‍്റെ തീരുമാനപ്രകാരമാണ് ഇന്നത്തെ ചര്‍ച്ച.

    രാവിലെ പത്തു മണിക്ക് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലോക്കല്‍ കമ്മിറ്റിയും ചേരും. പി.കെ.ശശിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക ക്രമക്കേടുകളും വഴിവിട്ട നിയമനങ്ങളും മറ്റു ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മന്‍സൂര്‍ മാസങ്ങള്‍ക്ക് മുമ്ബാണ് രേഖകള്‍ സഹിതം ശശി നടത്തിയ സാമ്ബത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന്‍്റെ ശ്രദ്ധയിലെത്തിച്ചത്.

    എന്നാല്‍ തുടക്കത്തില്‍ പാര്‍ട്ടി പരാതി പരിശോധിച്ചില്ല. പിന്നീട് ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസിലൂടെ വാര്‍ത്തയായതോടെ, സംസ്ഥാന നേതൃത്വം നേരിട്ട് വിഷയത്തില്‍ ഇടപെടുകയായിരുന്നു. മണ്ണാര്‍ക്കാട് സഹകരണ എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളേജിനു വേണ്ടി പാര്‍ട്ടി അറിയാതെ ധനസമാഹരിച്ചെന്നും അത് ദുര്‍വിനിയോഗം ചെയ്തെന്നുമാണ് പാര്‍ട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...