MORE

    പുതിയ ഇന്ത്യ കുതിച്ചുയരുന്ന യുദ്ധവിമാനം പോലെ -പ്രധാനമന്ത്രി

    Date:

    ബംഗളൂരു: പുതിയ ഇന്ത്യ കുതിച്ചുയരുന്ന യുദ്ധ വിമാനം പോലെയാണെന്നും അതിലെ പൈലറ്റിനെ പോലെ ഇന്ത്യ ഏറെ മുന്നോട്ട് വേഗത്തില്‍ ചിന്തിക്കുകയും പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

    ബംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്റോ ഇന്ത്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ പേടിച്ചുനില്‍ക്കുകയല്ല ഇന്ത്യ.

    പുതിയ ഉയരങ്ങളില്‍ അദ്ഭുതപ്പെടുത്തുകയാണ്. ദശകങ്ങളായി വന്‍തോതില്‍ സൈനിക ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍ 75 രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സ്വകാര്യ മേഖലയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു.

    പുതിയ ചിന്തയും സമീപനങ്ങളുമായി രാജ്യം മുന്നോട്ട് നീങ്ങുമ്ബോള്‍ രാജ്യത്തെ സംവിധാനങ്ങളും പുതിയ ചിന്തക്കനുസരിച്ച്‌ മാറിത്തുടങ്ങുന്നു. മുമ്ബ് എയ്റോ ഇന്ത്യ വെറും പ്രദര്‍ശനവും വിദേശകമ്ബനികള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കാനുള്ള ഇടവുമായിരുന്നെങ്കില്‍, ഇന്നത് രാജ്യത്തിന്റെ ശക്തിയാണെന്ന് മോദി പറഞ്ഞു.

    കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ് ലോട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് രാജ്യത്തിന്റെ സൈനിക വിമാനങ്ങളുടെ ആകാശ പ്രകടനം അരങ്ങേറി. എച്ച്‌.എ.എല്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ലഘു ഹെലികോപ്റ്റര്‍ മലയാളി വിങ് കമാന്‍ഡര്‍ ഉണ്ണി പിള്ള പറത്തി.

    ലഘുയുദ്ധ ഹെലികോപ്റ്റര്‍ പ്രചണ്ഡിന്റെ പ്രകടനവും വ്യോമസേനയുടെ അക്രോബാറ്റിക് അഭ്യാസ ടീമായ സൂര്യ കിരണ്‍, തേജസ്, സുഖോയ് 30 എം. വണ്‍, റഫാല്‍ വിമാനങ്ങളുടെ ആകാശ പ്രകടനവും അരങ്ങേറി. ഉച്ചകഴിഞ്ഞ് യു.എസിന്റെ പുതിയ പോര്‍വിമാനങ്ങളായ എഫ്-35 പ്രദര്‍ശനത്തിനെത്തി. എഫ്-35 എ ലൈറ്റ്നിങ് 2, എഫ്-35 എ ജോയിന്റ് സ്ട്രൈക്ക് ഫൈറ്റര്‍ എന്നിവയാണ് യെലഹങ്ക വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തത്.

    കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും ചേര്‍ന്ന് നടത്തുന്ന എയ്റോ ഇന്ത്യയുടെ 14ാമത് എഡിഷന്‍ വെള്ളിയാഴ്ച വരെ ബംഗളുരുവില്‍ നടക്കും. 110 വിദേശ കമ്ബനികളടക്കം 80 രാജ്യങ്ങളില്‍നിന്നായി 811 കമ്ബനികളാണ് രജിസ്റ്റര്‍ ചെയ്തത്. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും 29 വ്യോമസേനാ തലവന്മാരും 73 കമ്ബനികളുടെ സി.ഇ.ഒമാരും പങ്കെടുക്കും. സമാപനദിനത്തില്‍ 75,000 കോടിയുടെ 251 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...