MORE

    പുനര്‍വിവാഹം ചെയ്തതിന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; മുടിവെട്ടി കളഞ്ഞു

    Date:

    അഹമ്മദാബാദ്: പുനര്‍വിവാഹം ചെയ്തതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം . ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ബാബ്ര താലൂക്കിലെ ഗല്‍ക്കോടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

    നാല് വര്‍ഷം മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത് . അതിനു ശേഷം യുവതി ഇപ്പോള്‍ രണ്ടാം വിവാഹം കഴിച്ചു .ഇതില്‍ പ്രകോപിതരായ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ യുവതി ഗല്‍ക്കോടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചത് .

    സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വൈറലായ വീഡിയോകളില്‍, രണ്ട് സ്ത്രീകള്‍ യുവതിയെ തൂണിനടുത്ത് പിടിച്ച്‌ നിര്‍ത്തുന്നതും . ഒരാള്‍ വടികൊണ്ട് അടിക്കുന്നതും കാണാം. യുവതിയുടെ മുടിയും മുറിച്ചു കളഞ്ഞു .

    ഘുഗാബെന്‍ ഹിക്കാഭായ്, ഫാദുബെന്‍ വിജയ്ഭായ്, ഹികാഭായ് ബാലാഭായ്, ചകുബെന്‍ ചരോലിയ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...