MORE

    പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍

    Date:

    തിരുവനന്തപുരം: ഗവര്‍ണറും കേരള സര്‍വകലാശാലയും തമ്മിലുള്ള പോരാട്ടം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്.

    15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച്‌ രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അംഗങ്ങളെ പിന്‍വലിക്കാനുള്ള ഉത്തരവ് വി.സി തള്ളിയിരുന്നു. അതേസമയം, പിന്‍വലിച്ച 15 പേര്‍ ഗവര്‍ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിശദീകരണം തേടാതെയുള്ള നടപടി നിയമവിരുദ്ധമാണെന്നാണ് വാദം.

    സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച്‌ ഇന്നലെ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ കേരള വി.സിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. വി.സി തള്ളിയതിനെ തുടര്‍ന്ന് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കി. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച രാജ്ഭവന്‍ ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

    ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരങ്ങള്‍ വിനിയോഗിച്ച്‌ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ അസാധാരണമായ രീതിയില്‍ ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ പ്രതിനിധിയെ വിസി സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാന്‍സലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവികളും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പിന്നീട് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കാന്‍ കേരള സര്‍വകലാശാല വി.സിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പറഞ്ഞ് വി.സി നിര്‍ദ്ദേശം നിരസിച്ചു. ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയെങ്കിലും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാനാവില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...