ഹൈദരാബാദ്: ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ ദ റൂള്‍’. സൂപ്പര്‍ താരം അല്ലു അര്ജുന് നായകനായ ‘പുഷപ ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ ദി റൂള്‍’.
ആദ്യ ഭാഗത്തിലൂടെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു അല്ലു അര്ജുന് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

