MORE

    ‘പെണ്‍കുട്ടികളെ രാത്രി എന്റെ അടുത്തേക്ക് അയയ്ക്കണം, അല്ലെങ്കില്‍ നീ വരണം’; മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണം

    Date:

    ഭോപ്പാല്‍; മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ പിഛോരെയിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണവുമായി മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍.

    ബിജേന്ദ്ര സിങ് യാദവിനെതിരെയാണ് വെളിപ്പെടുത്തല്‍. വനിതാ ഹോസ്റ്റലിലെ കുട്ടികളെ രാത്രിയില്‍ തന്റെ അടുത്തേക്ക് അയയ്ക്കാന്‍ ബിജേന്ദ്ര സിങ് ആവശ്യപ്പെട്ടു എന്നാണ് വാര്‍ഡന്‍ പറയുന്നത്. ഇത നിഷേധിച്ചപ്പോള്‍ തന്നോട് ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

    ബിജേന്ദ്ര യാദവ് ശിവപുരി ജില്ലയുടെ കോ-ഓര്‍ഡ‍ിനേറ്ററായിരുന്ന സമയത്താണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. ഇത് വിശദമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും വാര്‍ഡന്‍ പരാതി നല്‍കി. വേനലവധിയായിരുന്ന മേയ്, ജൂണ്‍ മാസങ്ങളില്‍ ഹോസ്റ്റലിലെത്തിയ ബിജേന്ദ്ര, പെണ്‍കുട്ടികളെ ‘സപ്ലൈ’ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടു. ഹോസ്റ്റലിലെ വിസിറ്റിങ് സമയത്തിന് ശേഷവും ബിജേന്ദ്ര അവിടെ വരാറുണ്ടായിരുന്നെന്നും മറ്റു ഹോസ്റ്റലുകളിലെ വാര്‍ഡന്‍മാരുമായി സംസാരിക്കുന്നത് കാണാറുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ബിജേന്ദ്ര ഹോസ്റ്റല്‍ വാര്‍ഡന്മാരെ നിയമിച്ചിരുന്നതെന്നാണ് മുന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍‌ അക്ഷയ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.

    2016ലാണ് സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ശിവപുരിയില്‍ ആറു ഹോസ്റ്റലുകള്‍ സ്ഥാപിച്ചത്. നാലെണ്ണം പെണ്‍കുട്ടികള്‍ക്കും രണ്ടെണ്ണം ആണ്‍കുട്ടികള്‍ക്കുമായിരുന്നു. ഈ വര്‍ഷമാദ്യമാണ് ബിജേന്ദ്ര സിങ് യാദവ് ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തത്. ജൂലൈ 29നു പിഛോരെയിലെ എസ്ഡിഎം ആയി നിയമിതനാകും വരെ ഹോസ്റ്റല്‍ സംബന്ധിച്ച കാര്യങ്ങള്‍ ബിജേന്ദ്രയാണ് നോക്കിയിരുന്നത്.

    എന്നാല്‍ ആരോപണങ്ങള്‍ നിക്ഷേധിച്ചുകൊണ്ട് മജിസ്ട്രേറ്റ് രം​ഗത്തെത്തി. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ അസംതൃപ്തി കാരണമാണ് മുന്‍ വാര്‍ഡന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജേന്ദ്ര പ്രതികരിച്ചു. ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് അവിടെ എത്തിയത്. ഹോസ്റ്റലിനുള്ളില്‍ പ്രവേശിച്ചിട്ടില്ല. പുറത്തുനില്‍ക്കുകയായിരുന്നു. വാര്‍ഡനെ ജില്ലയിലെ ആദിവാസി ക്ഷേമ വിഭാഗത്തിലേക്കു മാറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...