MORE

    പെന്‍ഷന്‍ പ്രായം കൂട്ടിയത് പിന്‍വലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ

    Date:

    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഡി.വൈ.എഫ്.ഐ.

    പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് പിന്‍വലിക്കണമെന്നും സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാരിന് യുവാക്കളോട് വിവേചനമില്ലെന്നും അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു.

    കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിട്ടി എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പുതിയ ഉത്തരവ് ബാധകമാണ്. ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ബാധകമായ ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

    പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച ധനവകുപ്പിന്‍റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. സേവന വേതന വ്യവസ്ഥകളുടെ ഏകീകരണത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണം. കേരളത്തിലെ ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിതെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...