86 -മത്തെ വയസില്‍ മരിച്ച അമ്മയുടെ മൃതദേഹം പെൻഷൻ വാങ്ങാനായി ആറ് വര്‍ഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവില്‍ അധികൃതര്‍ പിടികൂടി.
അമ്മയുടെ പെന്ഷന് തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ മൃതദേഹം സൂക്ഷിച്ചതെന്ന് പിന്നീട് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇറ്റലിയിലാണ് നാടിനെ നടുക്കിയ സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെല്‍ഗ മരിയ ഹെങ്ബാര്‍ത്ത് എന്ന സ്ത്രീയാണ് ആറ് വര്‍ഷം മുമ്ബ് മരിച്ചത്. അമ്മ മരിച്ചതിന് പിന്നാലെ മകന്, മൃതദേഹം പൊതിഞ്ഞ് മമ്മിഫൈ ചെയ്ത് അമ്മയുടെ കട്ടിലില്‍ തന്നെ കിടത്തുകയായിരുന്നു.
സത്യം പുറത്ത് വരാതെ ഇരിക്കാൻ അമ്മ, ജര്‍മ്മനിയിലെ അവരുടെ വീട്ടിലേക്ക് പോയതായി അയല്‍വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ആറ് വര്‍ഷത്തിനിടെ അമ്മയുടെ പെന്ഷന് തുകയായ ഏകദേശം 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഹെല്‍ഗയുടെ ഹെല്‍ത്ത് കാര്‍ഡ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു തവണ പോലും ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല.
ആറ് വര്‍ഷത്തെ പെന്ഷന് തുക മുഴുവന്‍ വാങ്ങുകയും എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ഒഇതുവരെ ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് അധികൃതര്‍ ഹെല്‍ഗയുടെ അപ്പാര്‍മെന്റില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവരുന്നത്.

