MORE

    പോപുലര്‍ ഫ്രണ്ട് നിരോധനം; ഡല്‍ഹിയില്‍ കനത്ത ജാഗ്രത, വന്‍ സുരക്ഷ

    Date:

    പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്.

    പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി. അതാത് ജില്ലകളിലെ ഡി.സി.പിമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസ് തയ്യാറാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.

    കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തി, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചത്. നിരോധനത്തെ തുടര്‍ന്ന് സംഘടന പിരിച്ചുവിട്ടതായി നേതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തിലും ഓഫിസുകള്‍ അടച്ചുപൂട്ടുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...